തിരുവനന്തപുരം: കണ്ണാന്തുറ കാതറിൻ ഹൗസിൽ മേരി ഡിക്രൂസ് (86) പേരൂർക്കട എൻ.സി.സി നഗർ ജേർണലിസ്റ്റ് കോളനി ഫ്ലാറ്റ് നമ്പർ 109 ൽ നിര്യാതയായി. ഭർത്താവ്: പരേതനായ ലിയർ ഡിക്രൂസ് (സെൻട്രൽ എക്സൈസ്). മക്കൾ: ഫബിയോള യേശുദാസ്, വാൾട്ടർ ഡിക്രൂസ് (സിനിമ, ഡോക്യുമെന്ററി സംവിധായകൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പബ്ലിക് റിലേഷൻസ് വകുപ്പ്). മരുമക്കൾ: യേശുദാസ് (റിട്ട. സബ് ഇൻസ്പെക്ടർ), ലൂസി. സംസ്കാരം ഞായറാഴ്ച മൂന്നിന് പേരൂർക്കട വഴയിലയിലെ സെന്റ് ജൂഡ് റോമൻ കാത്തലിക് ചർച്ച് സെമിത്തേരിയിൽ. മരണാനന്തര ചടങ്ങുകൾ എട്ടാം തീയതി പേരൂർക്കടയിൽ.