വര്‍ക്കല: ജനാര്‍ദനസ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ഥക്കുളത്തില്‍ കുളിക്കാനിറങ്ങിയയാള്‍ മുങ്ങിമരിച്ചു. വര്‍ക്കല തച്ചന്‍കോണം ഹെഡ് ലാന്‍ഡ് പാലസില്‍ അജയ റാം(51) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. അപസ്മാര രോഗം വരാറുള്ള അജയ റാം കുളിക്കുന്നതിനിടെ മുങ്ങാത്താഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങള്‍: അനില്‍ റാം, അസീജാ റാം, പരേതനായ അഭയ റാം. സംസ്കാരം ഞായറാഴ്ച 11ന് ശാന്തികവാടത്തില്‍.