കുറ്റിവട്ടം: വടക്കുംതല ഇ.കെ. പുത്തൻവീട്ടിൽ പരേതരായ കെ.കെ. ജോണിന്റെയും തങ്കമ്മയുടെയും മകൻ ഫിലിപ്പ് ജോൺ (62, റിട്ട. കെ.എം.എം.എൽ ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വത്സ കെ. ജോർജ് (റിട്ട. അധ്യാപിക, യു.പി.എസ്. മുക്കുതോട്- നാലാഞ്ചിറ കോയിത്തോടത്ത് കുടുംബാംഗം). മക്കൾ: ജോജോ (ദോഹ), സിഞ്ജു. മരുമക്കൾ: ഷാം (ദുബൈ), ചിഞ്ചു. സംസ്കാരം ഞായറാഴ്ച 1.30 ന് കൊല്ലക സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.