കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഗണേഷ് ഭവൻ ഹോട്ടലുടമ അനന്തറായ ഷേണായി (76) നിര്യാതനായി. കാഞ്ഞങ്ങാട്ടുകാർക്കും പുറത്തുനിന്നുമെത്തുന്ന ആയിരങ്ങൾക്കും പതിറ്റാണ്ടുകളായി രുചിയൂറും ഭക്ഷണം വിളമ്പിയിരുന്ന ഷേണായി കാഞ്ഞങ്ങാട്ടുകാർക്ക് സ്വാമിയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മംഗൽപ്പാടി സ്വദേശിയാണെങ്കിലും കാഞ്ഞങ്ങാട് മേലാങ്കോട്ടായിരുന്നു കുടുംബസമേതം താമസം. ഭാര്യ: ജയലക്ഷ്മി. മക്കൾ: മഹേഷ് മണിപ്പാൽ, ചേതന കണ്ണൂർ. സംസ്കാരം ഞായറാഴ്ച രാവിലെ മേലാങ്കോട്ട് ശ്മശാനത്തിൽ.