തൃക്കരിപ്പൂർ: മണ്ടമ്പത്ത് താമസിക്കുന്ന ടി.വി. കരുണാകരൻ (63) നിര്യാതനായി. തൃക്കരിപ്പൂർ പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡന്റ് പരേതനായ ടി.വി. ചവിണിയന്റെയും പരേതയായ ടി.വി. മാധവിയുടെയും മകനാണ്. ഭാര്യ: കെ.എം. ഗോമതി.മക്കൾ: ശ്രുതി കരുണാകരൻ, സ്മൃതി കരുണാകരൻ. മരുമക്കൾ: പ്രജീഷ് (ആർസൈറ്റിസ്, കാഞ്ഞങ്ങാട്), രാകേഷ് (വ്യാപാരി, ഈയക്കാട്). സഹോദരങ്ങൾ: ചന്ദ്രമതി, രവീന്ദ്രൻ (റിട്ട. റീജനൽ മാനേജർ, സ്റ്റേറ്റ് അഗ്രികൾചറൽ കോപറേറ്റിവ് ബാങ്ക്), ലീല, ടി.വി. ചന്ദ്രദാസ് (ഡയറക്ടർ, രാജീവ്ഗാന്ധി ഫാർമസി കോളജ് തൃക്കരിപ്പൂർ, മനോരമ ലേഖകൻ, തൃക്കരിപ്പൂർ), മാലതി (ചീമേനി). സംസ്കാരം ഞായറാഴ്ച സമുദായ ശ്മശാനത്തിൽ.