ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ പ്ലാന്റ് മാനേജറായി വിരമിച്ച കൊടക്കൽ പുതിയ വീട്ടിൽ കുഞ്ഞിക്കണ്ണൻ നമ്പ്യാർ (93) നിര്യാതനായി. കുഞ്ഞിമംഗലം വേട്ടക്കൊരുമകൻ സോമേശ്വരി ക്ഷേത്ര കോൽക്കളി ആചാര്യനും ശ്രീഭൂതനാഥ ക്ഷേത്ര പ്രസിഡന്റുമായിരുന്നു. രാമന്തളി വരക്കീൽ ക്ഷേത്ര കാരണവരുമാണ്. ഭാര്യ: വടക്കേ കടാങ്കോട്ട് സരോജിനി അമ്മ. മക്കൾ: വി.കെ. ഭാസ്കരൻ (ഹെഡ് ഓഫ് ഇലക്ട്രിസിറ്റി പ്രോജക്ട്, ബഹ്റൈൻ), വി.കെ. ലളിത (റിട്ട. അഡീഷനൽ ഡയറക്ടർ, കൃഷി വകുപ്പ്), ഡോ. ജയശ്രീ (റിട്ട. പ്രഫസർ, മോഡൽ എൻജിനീയറിങ് കോളജ് തൃക്കാക്കര). മരുമക്കൾ: ലീന (സൂപ്രണ്ടിങ് എൻജിനീയർ, തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്), പി.ഐ. സുധാകരൻ (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്), ഉണ്ണികൃഷ്ണൻ (റിട്ട. സീനിയർ മാനേജർ, കൊച്ചിൻ റിഫൈനറി). സഹോദരി: കൊടക്കൽ പുതിയ വീട്ടിൽ ജാനകി അമ്മ. സഞ്ചയനം ചൊവ്വാഴ്ച.