മടവൂർ: എസ്.ഐ.സി, കെ.എം.സി.സി തായിഫ് സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ പുല്ലാളൂർ ചേറച്ചോറമ്മൽ അബ്ദുസലാമിന്റെ ഭാര്യ ആമിന (50) നിര്യാതയായി. പിതാവ്: പരേതനായ അഹമ്മദ്കുട്ടി. മാതാവ്: കദീജ. മക്കൾ: ഫർസീൻ ഹലാജ്, തഹ്സീൻ ഹല്ലാജ് (എം.എ.എം.ഒ മണാശ്ശേരി), ഷഹീൻ ഹല്ലാജ് (ചക്കാലക്കൽ എച്ച്.എസ്.എസ്). മരുമകൾ: ഡോ. അമീന റൂബി. സഹോദരങ്ങൾ: സുബൈദ മുക്കം, ആയിഷ കൊടുവള്ളി. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 8.30ന് പറപ്പാറ ജുമാ മസ്ജിദിൽ.