പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് മുൻ അംഗം അമ്പാട്ട് അഗസ്റ്റിൻ തോമസ് (അപ്പച്ചൻ 66) നിര്യാതനായി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡ് കർമസമിതി മുൻ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എൽസമ്മ മണിക്കൊമ്പേൽ (പൂഴിത്തോട്). മക്കൾ: സ്മിത, അനൂപ് (ഇരുവരും സൗദി). മരുമക്കൾ: ജോസ് രണ്ടുപ്ലാക്കൽ, ഒറ്റക്കണ്ടം (യു.എസ്.എ), ഡോണിറ്റ വെട്ടിക്കൽ വടുവൻചാൽ (സൗദി). സഹോദരങ്ങൾ: പെണ്ണമ്മ, സെബാസ്റ്റ്യൻ, മേരിക്കുട്ടി, സെലിൻ, ജയിംസ്, ബെന്നി, ഷൈനി, പരേതയായ ലീലാമ്മ. സംസ്കാരം ഞായറാഴ്ച പൂഴിത്തോട് അമലോത്ഭവ മാതാ പള്ളിയിൽ.