നരിക്കുനി: പ്രശസ്ത മാപ്പിള കലാകാരനും ഫോക്ലോർ അക്കാദമി അവാർഡ് ജേതാവുമായ ആദം നെടിയനാട് (76) നിര്യാതനായി. എം.ജെ ഹൈസ്കൂൾ റിട്ട. ജീവനക്കാരനായിരുന്നു. കേരള ഫോക്ലോർ അക്കാദമി അവാർഡിനുപുറമെ കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാദമി തുടങ്ങിയ സമിതികളുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. മാപ്പിള കലാരംഗത്തെ ഒപ്പന, വട്ടപ്പാട്ട് പരിശീലകനായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവ വിധികർത്താവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. സഹോദരങ്ങൾ: യൂസഫ്, ആയിഷ നൂനിക്കുന്നുമ്മൽ, സുലൈഖ തലയാട്, മറിയം വള്ളിയോത്ത്.