മെഡിക്കൽ കോളജ്: ശ്രീചിത്ര തിരുനാള്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മുന്‍ മേധാവിയും അപസ്മാര രോഗ വിദഗ്ധനുമായ പോങ്ങുംമൂട് ബാപ്പുജി നഗർ ബി.എൻ 329 ആറ്റുമാലിൽ പരേതനായ എ.വി തോമസിന്റെയും മേരി തോമസിന്റെയും മകൻ ഡോ. സഞ്ജീവ് വി. തോമസ് (67) അന്തരിച്ചു. സംസ്ഥാന സര്‍ക്കാറിനുകീഴില്‍ പുലയനാർകോട്ട ഐക്കോണ്‍സ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്നു. ഇന്റര്‍നാഷനല്‍ ബ്യൂറോ ഓഫ് എപ്പിലെപ്സിയുടെ അംബാസഡര്‍ ഓഫ് എപ്പിലെപ്സി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ മുൻ പ്രസിഡൻറായിരുന്നു. പാറശ്ശാലയില്‍ രണ്ട് പതിറ്റാണ്ടായി ഹോം വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കായികതാരം ലിജോയുടെ കഥ പുറംലോകത്തെത്തിച്ചത് ചികിത്സക്ക് നേതൃത്വം നല്കിയ ഡോ. സഞ്ജീവായിരുന്നു. ഭാര്യ: ഡോ. സൂസൻ തോമസ് (കോലത്ത് കുടുംബാംഗം) മക്കൾ: ഡോ തോമസ് വർഗീസ് ആറ്റുമാലിൽ (സി.എം.സി വെല്ലൂർ), അലക്സാണ്ടർ വർഗീസ് ആറ്റുമാലിൽ (ഇൻഫോസിസ്). മരുമക്കൾ: ഡോ. ട്രീസ (സി.എം.സി വെല്ലൂർ), അനു (ഇ.വൈ). സംസ്കാരം ചൊവ്വാഴ്ച പകൽ 1.30ന് വസതിയിലെ ശുശ്രൂഷക്കും 2.30ന് മെഡിക്കൽ കോളജ് ട്രിനിറ്റി മാർത്തോമാ പള്ളിയിലെ ശുശ്രൂഷക്കും ശേഷം മലമുകൾ സെമിത്തേരിയിൽ നടക്കും.