പത്തനാപുരം: ഗാന്ധിഭവന് അഭയകേന്ദ്രത്തിലെ അന്തേവാസി നിര്യാതനായി. ഏകദേശം 80 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹം പേര് ചോദിക്കുമ്പോള്‍ പാലി എന്ന് വ്യക്തതയില്ലാതെ പറയുമായിരുന്നു. ആറുമാസം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി അസുഖം ഭേദമായിട്ടും ബന്ധുക്കള്‍ ഏറ്റെടുക്കാനില്ലാതെ കഴിഞ്ഞ 25 അനാഥരായ രോഗികളെ, മന്ത്രി ഡോ. ആര്. ബിന്ദു, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ ചേതന്‍കുമാര്‍ മീണ, ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള സംസ്ഥാന കമീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍, ഡെല്‍സ സെക്രട്ടറിയും സബ് ജഡ്ജുമായ കെ.എസ്. ഷംനാദ് എന്നിവരുടെ സാന്നിധ്യത്തില്‍ പത്തനാപുരം ഗാന്ധിഭവന് ഏറ്റെടുത്തിരുന്നു. അതിലൊരാളാണ് ഇദ്ദേഹം.
ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. മൃതദേഹം ഗാന്ധിഭവന് മോര്‍ച്ചറിയില്‍. ഫോണ്‍: 9605047000.