കൊണ്ടോട്ടി: മാധ്യമപ്രവര്ത്തകന് സീതി കെ. വയലാര്‍ (82) നിര്യാതനായി. കല, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. മലയാള മനോരമയുടെ കൊണ്ടോട്ടി, കരിപ്പൂര്‍ ലേഖകനാണ്. കോണ്‍ഗ്രസ്, മുജാഹിദ് പ്രവര്‍ത്തകനും കെ.എസ്.യു സ്ഥാപക നേതാക്കളില്‍ ഒരാളുമാണ്. എം.ഇ.എസ് ജേണലിന്റെ എഡിറ്ററായിട്ടുണ്ട്. ആലപ്പുഴ വയലാര്‍ സ്വദേശിയായ ഇദ്ദേഹം വിവാഹശേഷം പുളിക്കല്‍ ആന്തിയൂര്‍കുന്നില്‍ താമസമാക്കുകയായിരുന്നു. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കല അക്കാദമി അംഗം, പുളിക്കല്‍ സാംസ്കാരിക വേദി വൈസ് പ്രസിഡന്റ്, കൊണ്ടോട്ടി പ്രസ് ഫോറം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി മാപ്പിളപ്പാട്ടുകള്‍ രചിച്ചിട്ടുണ്ട്. പരേതനായ റസാഖ് പയമ്പ്രോട്ട് എഡിറ്ററായി സീതി കെ. വയലാറിനെക്കുറിച്ച് ‘മലബാറിന്റെ ബൈലൈന്‍’ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. ഭാര്യ: ഫാത്തിമക്കുട്ടി മദനിയ്യ നരിക്കുത്ത് (റിട്ട. അധ്യാപിക, ഫറോക്ക് ജി.എച്ച്.എസ്.എസ്). മക്കള്‍: പരേതനായ അന്‍വര്‍ സാദത്ത്, അര്‍ഷദ് അന്‍വര്‍, അനീസ് അന്‍വര്‍. മരുമകള്‍: ശരീഫ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് പുളിക്കല്‍ മഹല്ല് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.