കോഴിക്കോട്: തിരുഹൃദയ സന്യാസിനി സമൂഹം സാന്തോം പ്രൊവിന്‍സ് താമരശ്ശേരി അംഗമായ പ്ലാത്തോട്ടത്തില്‍ സിസ്റ്റര്‍ മേഴ്സി ജോസ് (52) നിര്യാതയായി. സംസ്കാരം പിന്നീട്.
പശുക്കടവ് ഇടവകയിലെ പരേതരായ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. ജര്‍മനിയിലെ ബാഡ്ക്രോയിസ്നാഹ്, ബിന്‍ജെന്‍ എന്നീ ഭവനങ്ങളിലെ സുപ്പീരിയറായും ബാഡ്ക്രോയിസ്നാഹ് ഹോസ്പിറ്റലിലും ബാഡ് മ്യുന്‍സ്റ്റര്‍ എജ്ഡ് ഹോമിലും നഴ്സായും പിന്നീട് പാസ്റ്ററല്‍ വര്‍ക്കര്‍ (സീല്സോര്ഗ്) ആയും റൂഡസ്ഹൈയിം ഭവനത്തിലും താമരശ്ശേരി രൂപതയിലെ കുളിരാമുട്ടി ഇടവകയിലും സേവനം ചെയ്തിട്ടുണ്ട്.
സഹോദരങ്ങള്‍: സിസ്റ്റര്‍ നോയല്‍ റോസ് ആരാധന മഠം കിളിയന്തറ, സോളി വാളുവെട്ടിക്കല്‍ തിരുവമ്പാടി, സിനി മലയാറ്റൂര്‍ ചെമ്പനോട, സിന്ധു കുന്നത്ത് പശുക്കടവ്, സ്മിത പുളിമൂട്ടില്‍ കോടഞ്ചേരി, ബിജു പശുക്കടവ്, സില്‍ജ ഇല്ലിക്കല്‍ പശുക്കടവ്, ഷിംല വെട്ടുകല്ലേല്‍ കുണ്ടുതോട്.