പട്ടാമ്പി: പാലക്കാട് ജില്ല ആശുപത്രിയിൽനിന്ന് വിരമിച്ച അസ്ഥിരോഗ വിദഗ്ധൻ മാരാപ്പറമ്പിൽ ഡോ. രാധാകൃഷ്ണൻ (60) നിര്യാതനായി. പട്ടാമ്പി, പെരിന്തൽമണ്ണ, ചാലിശ്ശേരി എന്നീ ഗവ. ആശുപത്രികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പഠിച്ചിറങ്ങിയ ഇദ്ദേഹം പട്ടാമ്പിയിലെ അറിയപ്പെടുന്ന ഡോക്ടറും സന്നദ്ധ പ്രവർത്തകനുമായിരുന്നു. പിതാവ്: പരേതനായ കൊലവൻ. മാതാവ്: കാളി. ഭാര്യ: ഡോ. വി.സി. ഗീത. മക്കൾ: ഡോ. അമൽ, അക്ഷയ്. സഹോദരങ്ങൾ: ഡോ. രാമചന്ദ്രൻ (സാങ്കേതിക വിഭാഗം ഡയറക്ടർ തിരുവനന്തപുരം), രഘുരാജ് (യു.കെ) ലത, സുധ, ഗീത.