താനൂർ: താനൂർ അങ്ങാടി മാർക്കറ്റിലെ കെ.ബി. സ്റ്റോർ ഉടമയായിരുന്ന കുന്നുമ്മൽ ബീരാൻ ഹാജി (82) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വൈസ് പ്രസിഡന്റും തയ്യാല റോഡ് നൂർ മസ്ജിദ് പ്രസിഡന്റുമായിരുന്നു. ഭാര്യ: ആലിങ്ങൽ ആയിശ. മക്കൾ: കുഞ്ഞിമോൻ ഹാജി, ജലീൽ (ഇരുവരും ആലിങ്ങൽ ട്രേഡേഴ്സ്, താനൂർ ടൗൺ), ഇക്ബാൽ (റോയൽ ജ്വല്ലറി, താനൂർ), ഉമൈബ, സൗദ. മരുക്കൾ: റഹീന, സക്കീന, യുമൈറ, നാസർ (പാക്കിനി ഇലക്ട്രിക്കൽസ്, കുറ്റിപ്പുറം), ആസിഫ് (ചാലിയം).