തലശ്ശേരി: സി.പി.എം മേനപ്രം ലോക്കൽ കമ്മിറ്റി അംഗം കാഞ്ഞിരത്തിൻകീഴ് ശ്രീനാരായണ മഠത്തിനടുത്ത ആരതിയിൽ വി.എ. മുകുന്ദൻ (77) നിര്യാതനായി. ചൊക്ലി കാഞ്ഞിരത്തിൻകീഴ് രാമവിലാസം സ്കൂളിനടുത്ത ബ്രദേഴ്സ് ബേക്കറി ഉടമയാണ്.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി മുൻ ചെയർമാനും കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളജ് സ്ഥലമെടുപ്പ് കമ്മിറ്റി കൺവീനറുമായിരുന്നു. ചൊക്ലി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, സി.പി.എം അവിഭക്ത ചൊക്ലി ലോക്കൽ കമ്മിറ്റി അംഗം, ചൊക്ലി പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ, കെ.എസ്.കെ.ടി.യു പാനൂർ ഏരിയ കമ്മിറ്റി അംഗം, ചൊക്ലി വില്ലേജ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപക നേതാവാണ്.
ഭാര്യ: രതി. മക്കൾ: ലിഷ (അധ്യാപിക, രാമവിലാസം എച്ച്.എസ്.എസ് ചൊക്ലി), സിഷ (സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ, തലശ്ശേരി), സാഷ (അധ്യാപിക വട്ടോളി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സുനിൽകുമാർ (പള്ളൂർ), പ്രശാന്ത് (പള്ളൂർ), ബിജു (വട്ടോളി).
സഹോദരങ്ങൾ: വി.എ. നാണു, മാധവി, ശാരദ, പരേതരായ കുമാരൻ, ബാലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. വി.എ. മുകുന്ദന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.