കല്ലടിക്കോട്: സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. മൂന്നേക്കർ പാങ്ങ് പാറക്കാരൻ വീട്ടിൽ ആന്റണി ദാസാണ് (44) ചൊവ്വാഴ്ച തൃശൂർ ഗവ. മെഡിക്കൽ കോളജിൽ മരിച്ചത്. ജനുവരി 31ന് ഉച്ചക്ക് 12 മണിയോടെ ദേശീയപാതയിൽ തൃശൂർ പട്ടിക്കാടിന് സമീപം മുടിക്കോടാണ് അപകടമുണ്ടായത്. എറണാകുളത്തെ ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരും വഴിയാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ആന്റണിദാസിനെ തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പരേതരായ മതലൈമുത്തു - സവരിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: വിനു. മക്കൾ: അബിൻ, എസ്തേർ.