കൊട്ടാരക്കര: ലളിതാംബിക അന്തർജനത്തിന്റെ ഇളയ സഹോദരൻ കൊട്ടാരക്കര കോട്ടവട്ടം ചിത്രാജ്ഞലിയിൽ (തെങ്കുന്നത്ത് മഠം) ഡി. സുകുമാരൻ പോറ്റി (95) നിര്യാതനായി. കോഴിക്കോട് മാവൂർ ഗ്വാളിയർ റയോൺസിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ: ലീല അന്തർജനം. മക്കൾ: പ്രദീപ് (റിട്ട. ജനറൽ മനേജർ ഐ.ഒ.സി), അനിൽ (റിട്ട. ചീഫ് മാനേജർ എസ്.ബി.ഐ), മനോജ് (റിട്ട. ബ്രാഞ്ച് മാനേജർ എസ്.ബി.ഐ ലൈഫ്), ചിത്ര. മരുമക്കൾ: ഡോ. സുഷമ (പാലക്കാട്), ശ്രീദേവി (റിട്ട. അഗ്രികൾചർ ഓഫിസർ), പരേതയായ ജയശ്രീ, ഡോ. സജീവ്.