മാള: പൊയ്യ പറമാട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുത്തൻവേലിക്കര ഇളന്തിക്കര ചാലക്കുടികാരൻ വീട്ടിൽ വിജയന്റെ മകൻ സംജിത്താണ് (31) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വൈകി പറമാട് ജങ്ഷനിലായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സംജിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാള പൊലീസ് മേൽ നടപടി സ്വീകരിച്ചു.