ഏഴിലോട്: എടാട്ട് ഈസ്റ്റിൽ സീക്ക് ഓഫിസിനു സമീപത്തെ മുതുവടത്ത് കാർത്യായനി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. കൃഷ്ണൻ നമ്പ്യാർ (പരിയാരം). പിതാവ്: പരേതനായ തുളുവൻ വീട്ടിൽ ചന്തു നായർ. മാതാവ്: പരേതയായ മുതുവടത്ത് ചെറിയമ്മ. മക്കൾ: ബിന്ദു (പരിയാരം മെഡിക്കൽ കോളജ്), അനിൽകുമാർ (വി.എം സ്റ്റേഷനറി, കേളോത്ത് പയ്യന്നൂർ), വിനോദ് (വി.എം വെജിറ്റബിൾ, പയ്യന്നൂർ). മരുമക്കൾ: ബാലകൃഷ്ണൻ (ഇൻസ്പെക്ടർ, കേരള ആംഡ് ബറ്റാലിയൻ, മാങ്ങാട്ടുപറമ്പ്), ശുഭ (ചെറുവത്തൂർ), രമ്യ (ചക്കരക്കല്ല്). സഹോദരങ്ങൾ: മുതുവടത്ത് കൃഷ്ണൻ നമ്പ്യാർ (ചെറുവത്തൂർ), മുതുവടത്ത് ഗോവിന്ദൻ നമ്പ്യാർ, മുതുവടത്ത് പത്മനാഭൻ നമ്പ്യാർ. സഞ്ചയനം വെള്ളിയാഴ്ച.