കണ്ണൂർ: ഡി.എസ്.സി സെന്ററിൽ സൈനികൻ തൂങ്ങിമരിച്ച നിലയിൽ. ഡി.എസ്.സി റെക്കോഡ്സ് വിഭാഗത്തിൽ സിഎ നാല് സെക്ഷനിൽ ഹവിൽദാർ ക്ലാർക് ഉത്തർപ്രദേശ് സ്വദേശി സുനിൽ കുമാർ (39) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. റെക്കോഡ്സ് വിഭാഗത്തിലെ ഒ.ആർ ലൈനിന് മുന്നിലെ മൾട്ടി ഹാളിന്റെ വരാന്തയിൽ ഷെഡിന്റെ പൈപ്പിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടം നടത്തും.