കാഞ്ഞങ്ങാട്: യാത്രയിൽ ദേഹാസ്വാസ്ഥ്യമുണ്ടായി ബസിൽ കുഴഞ്ഞുവീണതിനെതുടർന്ന് ജീവനക്കാർ ബസിൽതന്നെ ജില്ല ആശുപത്രിയിലെത്തിച്ച വയോധികൻ മരിച്ചു. പടന്നക്കാട്ടെ അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ഇന്നലെ രാത്രി മംഗലാപുരം ആശുപത്രിയിലാണ് മരണം. രണ്ടു ദിവസം മുമ്പ് കാഞ്ഞങ്ങാട്ടേക്കുള്ള യാത്രക്കിടെയാണ് കുഴഞ്ഞുവീണത്. ഭാര്യ: ബീഫാത്തിമ. മക്കൾ: റസീന, സബീന, ഷബീർ, റാഷിദ്. മരുമക്കൾ: റഷീദ്, ശരീഫ്.