കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിതസയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കല്ലൂരാവിയിലെ എം. കരുണാകരൻ (70) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി 28ന് ഉച്ചക്ക് 12.30 ന് കല്ലൂരാവി പച്ചപ്പണ്ടാരത്തിനടുത്താണ് അപകടം. കാഞ്ഞങ്ങാട് നിന്ന് പടന്നക്കാട്ടേക്ക് പോകുകയായിരുന്ന ബൈക്ക് നടന്ന് പോകുന്നതിനിടെ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരണം. ഭാര്യ: പരേതയായ മാധവി. മക്കൾ: രവി, നിഷ, ഉഷ. മരുമകൾ: സതി.