കണ്ണാടിപ്പൊയിൽ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന കുന്നിക്കൂട്ടത്തിൽ കെ.കെ. പരമേശ്വരൻ (84) നിര്യാതനായി. വിവിധ കർഷക സമരങ്ങളിൽ പങ്കെടുത്തു. ഭാര്യ കാർത്യായനി. മക്കൾ: ബാബു, ശൈലജ, വിനോദ്, സുജിത്ത് (സി.പി.ഐ.എം കിനാലൂർ ലോക്കൽ കമ്മിറ്റി അംഗം, കോട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് എട്ട് മുൻ മെംബർ ). മരുമക്കൾ: ബീന, രാഗിണി, റജിന, ബാലൻ കുന്നി കൂട്ടം. സഹോദരങ്ങൾ: കാർത്യായനി, പരേതരായ കേശവൻ, ഭാസ്കരൻ, നാരായണൻ, സുകുമാരൻ.