കോഴിക്കോട്: അവശനിലയിൽ നഗരത്തിൽ കണ്ടെത്തിയ ആൾ മരിച്ചു. 60 വയസ്സ് തോന്നിക്കുന്ന പുരുഷു എന്ന് വിളിക്കുന്ന, വർഷങ്ങളായി റെയസ്വേ സ്റ്റേഷൻ പരിസരത്ത് കാണപ്പെട്ടിരുന്ന ആളാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. അവശനിലയിൽ കണ്ടതിനെ തുടർന്ന് ചൊവ്വാഴ്ച ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. കൂടുതൽ വിവരം ലഭിക്കുന്നവർ ടൗൺ പൊലീസുമായി ബന്ധപ്പെടണം.