ബേപ്പൂർ: മരം മുറിക്കുന്നതിനിടെ ബേപ്പൂർ സ്വദേശി അപകടത്തിൽപ്പെട്ടു മരിച്ചു. മാത്തോട്ടം കനാലിന് സമീപം കണ്ണോത്ത് ഹൗസിൽ ജബ്ബാറാണ് (55) മരത്തിൽനിന്ന് വീണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10ന് പുത്തൂർ മഠത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. പരേതരായ പരീത്, ആയിഷബി ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ. മക്കൾ: ഫരീദ, ഫബിദ, ഷാമിദ. സഹോദരങ്ങൾ: സുബൈദ, അഷ്റഫ്, റുക്കിയാബി. മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി.