ചെറുതുരുത്തി: ബഹ്റൈനിൽ നിന്ന് നാട്ടിൽ അവധിക്കെത്തിയ പ്രവാസി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ചെറുതുരുത്തി പൈങ്കുളം റോഡ് ആലുംകുന്നിന് സമീപം താമസിക്കുന്ന പട്ടമ്മാർ തൊടിയിൽ വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ മാഹിർ അലിയാണ് (55) മരിച്ചത്. ഒരു മാസത്തെ അവധിക്കെത്തിയ ഇദ്ദേഹം ഈ മാസം 24 ന് തിരിച്ചുപോവാനിരിക്കുകയായിരുന്നു. ഭാര്യ: സുബിത. മക്കൾ: അസദ്, അൻസിയ, അസ്മൽ.