ചെന്ത്രാപ്പിന്നി: പറമ്പിലെ ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചാമക്കാല ചക്കുഞ്ഞി കോളനിയിൽ കുന്നത്ത് വീട്ടിൽ ഷൺമുഖന്റെ മകൻ രാഹുലാണ് (33) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചെന്ത്രാപ്പിന്നി സി.വി സെന്ററിന് കിഴക്ക് ഭാഗത്തായിരുന്നു സംഭവം. പറമ്പിൽ നാളികേരം പെറുക്കി കൂട്ടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഷീല. ഭാര്യ: ഉഷ. സഹോദരി: അമൃത.