കാഞ്ഞങ്ങാട്: 54 വർഷമായി പാറപ്പള്ളി മഖാമിൽ സേവനമനുഷ്ഠിച്ചിരുന്ന മമ്മി മുസ്ലിയാർ ( മുഹമ്മദ്- 74 ) നിര്യാതനായി. മലപ്പുറം കോട്ടക്കൽ പറവൂരിൽനിന്ന് മദ്റസാധ്യാപകനായാണ് പാറപ്പള്ളിയിലെത്തിയത്. മഖാമിനെ പരിപാലിക്കുന്നതോടൊപ്പം പാറപ്പള്ളി ജമാഅത്ത് കീഴിൽ മദ്റസാധ്യാപകനുമായി. പാറപ്പള്ളി കുമ്പളയിലാണ് കുടുംബം. ഭാര്യ: എ.പി. ഫാത്തിമ്മ. മക്കൾ: ടി.എം. റാഫി, ടി.എം. സലാം, ഹബീബ, അബ്ദുൽ സലാം, ഹക്കിം, നാസർ. മരുമക്കൾ: സഫിയ, നസീമ, അബ്ബാസ്, സൗദ, നാസിറ. വ്യാഴാഴ്ച രാവിലെ പാറപ്പള്ളിയിൽ ഖബറടക്കം.