തിരുനാവായ: നെടിയാരക്കുളത്തിനു സമീപം കുന്നക്കാട്ട് മൊയ്തീൻ (74) നിര്യാതനായി. എടക്കുളത്തെ പരേതനായ കുന്നക്കാട്ട് ഷാപ്പുകാരൻ സെയ്താലി ഹാജിയുടെ മകനാണ്. തിരുനാവായയിൽ സൈക്കിൾ റിപ്പയർ കട നടത്തിയിരുന്നു. ഭാര്യ: സുഹറ. മക്കൾ: മുഹമ്മദ് ഫാസിൽ, മുഹമ്മദ് നിയാസ് (ഇരുവരും യു.എ.ഇ), സുലൈഖ, ഹാജറ, റാബിയ. മരുമക്കൾ: റസീമ ഫൗസിൻ, ഫാത്തിമ മഹ്ദിയ, ഗഫൂർ (കുറ്റിപ്പുറം), സക്കീർ (പുല്ലൂണി), മുഹമ്മദ് റാഫി (കൊടക്കൽ). സഹോദരങ്ങൾ: കുഞ്ഞിക്കുട്ടു (പട്ടാമ്പി), കുഞ്ഞവറാൻ, ബീരാൻ.