തൃത്താല: പള്ളിപ്പുറം ചെമ്പുലങ്ങാട് മങ്ങാട്ടുപറമ്പിൽ പരേതനായ മമ്മാലി ഹാജിയുടെ മകൻ മൂന്നുമൂല സൈതാലിക്കുട്ടി (83) നിര്യാതനായി. മുൻ ഗ്രാമപഞ്ചായത്ത് മെംബറായിരുന്നു. കാർഷിക പ്രമുഖനും മുൻ പാടശേഖര സമിതി പ്രസിഡന്റും പരുതൂർ പഞ്ചായത്തിലെ കാർഷിക കൂട്ടായ്മയിലെ സ്ഥാപകനും മങ്ങാടൻ കുടുംബ സമിതിയുടെ സ്ഥാപക നേതാക്കളിലെ പ്രമുഖനും കാളപൂട്ട് വിദഗ്ധനുമായിരുന്നു. ഭാര്യ: പാറ്റപ്പുറത്ത് കദീജ. മക്കൾ: മുഹമ്മദ് അലി (കുഞ്ഞു), ഫാത്തിമ്മ കുട്ടി (ഉമ്മു), മരുമക്കൾ: അനീസ നെടുങ്ങോട്ടൂർ, മുഹമ്മദ് കുട്ടി (ബാപ്പു വെങ്ങാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ചെമ്പുലങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.