തളിപ്പറമ്പ്: ശ്രീ രാജരാജേശ്വര ക്ഷേത്രമുൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും തന്ത്രിയും റിട്ട. എ.ഇ.ഒയുമായ ഇരിവേശി പുടയൂർ ഹരിജയന്തൻ നമ്പൂതിരിപ്പാട് (92) നിര്യാതനായി. മുയ്യത്തെ ഇരിവേശി പുടയൂർ ഇല്ലത്ത് പിതാവ് നാരായണൻ നമ്പൂതിരിപ്പാടിൽ നിന്ന് തന്ത്രം, വേദം, സ്മാർത്തം എന്നിവയിൽ അവഗാഹം നേടി 16ാം വയസ്സിൽ തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം തന്ത്രിയായി.
കല്യാശ്ശേരി കണ്ടന്തള്ളി ശ്രീകൃഷ്ണ ക്ഷേത്രം, വരഡൂൽ ശ്രീ ലക്ഷ്മിനാരായണ ക്ഷേത്രം ഉൾപ്പെടെ 12 ക്ഷേത്രങ്ങളിലും നിരവധി കാവുകളിലും പുനഃപ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ഭാര്യ: ആര്യ അന്തർജനം. മകൻ: നാരായണൻ. മരുമകൾ: ഗീത. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ മൃതദേഹം 11 മണി വരെ മുയ്യം ഇരുവേശി ഇല്ലത്ത് പൊതുദർശനം നടത്തും. തുടർന്ന് സംസ്കരിക്കും.