തലശ്ശേരി: ചിറക്കര ഗവ. അയ്യലത്ത് യു.പി സ്കൂളിനു സമീപം സമീറ മൻസിലിൽ പുത്തൻപുരയിൽ വലിയപറമ്പത്ത് ഇസ്മായിൽ (75) നിര്യാതനായി. കതിരൂർ വേറ്റുമ്മൽ സ്വദേശിയും പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനുമാണ്. ഭാര്യ: പുത്തൻപുരയിൽ ശരീഫ. മക്കൾ: ഫൈസൽ, റിയാസ് (ഖത്തർ), റസീന, സമീറ. മരുമക്കൾ: ശിഹാബ്, ഷാഹുൽ (ഇരുവരും ദുബൈ), അഫ്നിത, അഫീഫ. സഹോദരങ്ങൾ: ഉസ്മാൻ, ഖാലിദ്, ഹാജറ, അയിസുമ്മ, പരേതരായ അബ്ദുറഹ്മാൻ (അന്ത്രു), അബൂബക്കർ, സൈനബ, ആസിയ. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നാലിന് ചിറക്കര അയ്യലത്ത് പള്ളി ഖബർസ്ഥാനിൽ.