പാലത്ത്: ആദ്യകാല വസ്ത്ര വ്യാപാരിയും (സുമാസ് ടെക്സ്റ്റൈൽസ് ഉടമ) വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന പൊയിലിൽ അശോകൻ (74) നിര്യാതനായി. ഭാര്യ: സുമാലിനി. മക്കൾ: ജോഷ്ന, ഷിനോജ് (സ്കൈ ടെക്സ്റ്റൈൽസ് & റെഡിമെയ്ഡ്സ് പാലത്ത്), ജനീഷ. മരുമക്കൾ: പ്രസീത്, ലിഖിന, ഉമേഷ്. സഹോദരങ്ങൾ: ദേവി, രാധാകൃഷ്ണൻ, സുലോചന, ജയപ്രകാശൻ, പരേതരായ ലോഹിതാക്ഷൻ, ലീല. സഞ്ചയനം തിങ്കളാഴ്ച.