പുനലൂർ: നെല്ലിപ്പള്ളി വള്ളിയോട് തെക്കേക്കര പുത്തൻവീട്ടിൽ സഖറിയ ജോർജിന്റെയും (ലാലച്ചൻ) മീന സഖറിയയുടെയും മകൻ ലിബിൻ ജോർജ് (25) നിര്യാതനായി. പത്തനാപുരം സെന്റ് സ്റ്റീഫൻസ് ബോർഡിങ് ഹോം അസിസ്റ്റന്റ് വാർഡനായിരുന്നു. സഹോദരി: ലീബ. ശനിയാഴ്ച രാവിലെ എട്ട് മുതൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് ബോർഡിങ് ഹോമിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം ഉച്ചക്ക് 12ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.