കൊരട്ടി: ദേശീയ പാതയിൽ ഓടിക്കൊണ്ടിരിക്കെ പിന്നിൽ കാറിടിച്ചതിനെ തുടർന്ന് മറിഞ്ഞ ഓട്ടോറിക്ഷയിലെ ഡ്രൈവർ മരിച്ചു. കൊരട്ടി ചിറങ്ങര ചമ്പന്നൂര്‍ അയ്യപ്പന്റെ മകൻ വിജു (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൊരട്ടി ജെ.ടി.എസ് ജങ്ഷനിലാണ് സംഭവം. അങ്കമാലി ഭാഗത്തേക്ക് പോയിരുന്ന കാർ പിന്നിൽ ഇടിച്ചതോടെയാണ് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞത്. അടിയിൽപ്പെട്ട ഓട്ടോ ഡ്രൈവർ വിജുവിന് ഗുരുതര പരിക്കേറ്റു. കാർ യാത്രക്കാര്‍ വിജുവിനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: തങ്കമ്മ. ഭാര്യ: പ്രീത. മക്കള്‍: ഗോപിക, ഗോകുല്‍, രാഹുല്‍.