ഗുരുവായൂർ: കാരയൂർ പരേതനായ മാമ്പുഴ പരമേശ്വര പണിക്കരുടെ ഭാര്യ കരുമത്തിൽ മാടത്തിൽ ശ്രീമതിയമ്മ (91) നിര്യാതയായി. കാവീട് കാർത്യായനി ക്ഷേത്ര നാരായണീയ പാരായണ സമിതി ആചാര്യയാണ്. മക്കൾ: ഹേമ (റിട്ട. പ്രധാനാധ്യാപിക, എം.ജെ.ഡി സ്കൂൾ കുന്നംകുളം), അഡ്വ. പ്രേമ മേനോൻ (മുംബൈ), പ്രസാദ് എം. പണിക്കർ. മരുമക്കൾ: ഡോ. രാംദാസ് മേനോൻ, പത്മജ, പരേതനായ ഉണ്ണികൃഷ്ണൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.