ആലത്തൂർ: പഞ്ചായത്ത് ഓഫിസിൽ എത്തിയ ആൾ കുഴഞ്ഞ് വീണു. ഉടനെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുതിയങ്കം മലക്കുളം മലയം കുമരത്ത് വീട്ടിൽ കൃഷ്ണപ്രസാദ് (61) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പിതാവ്: പരേതനായ സുകുമാരൻ നായർ. മാതാവ്: പരേതയായ സരസ്വതി അമ്മ. ഭാര്യ: ശശീന്ദ്ര. മക്കൾ: ഹരിത, സാന്ദ്ര. മരുമകൻ: റിജേഷ്. സഹോദരങ്ങൾ: മോഹന കൃഷ്ണൻ, ഗിരിജ, ഗീത, സുരേഷ്, ഹേമ, പരേതയായ അംബിക. മൃതദേഹം പാലക്കാട് കിണാശ്ശേരിയിലെ വീട്ടിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.