ചിറ്റൂർ: നായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറ്റിപ്പള്ളം തെക്കേദേശം ആലാംകടവ് ബാബുജാന്റെ മകൻ അബ്ദുല്ലയാണ് (26) മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെ അഞ്ചാംമൈൽ കുറ്റിപ്പള്ളം റോഡിൽ കൊടുവാളപ്പാറക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ അബ്ദുല്ലയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ച് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചത്. മാതാവ്: നൂർജഹാൻ. ഭാര്യ: അഫ്സാന. സഹോദരങ്ങൾ: ഖാജാ മൊയ്തീൻ, സഹീദ, പർവീൺ.