പയ്യന്നൂർ: തായിനേരി എസ്.എ.ബി.ടി.എം.എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന എ. കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഏറെക്കാലം ഖത്തറിലായിരുന്നു. സാമൂഹിക, സാംസ്കാരിക പ്രവർത്തകനും പ്രമുഖ പ്രവാസി സംഘടനയായ പയ്യന്നൂർ സൗഹൃദ വേദി ഖത്തർ ഘടകം സ്ഥാപകാംഗവും ഉപദേശക സമിതി ചെയർമാനുമായിരുന്നു. 2007ൽ സ്ഥാപിതമായ സംഘടനയുടെ രണ്ടാമത്തെ അംഗമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുകേഷ്, സുഗജ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന്.