എടക്കര: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്ത്തകന് മൂത്തേടം ബാലംകുളം ഒടുകുംപൊട്ടി കൃഷ്ണസദനം ജി. കൃഷ്ണപിള്ള (85) നിര്യാതനായി. മൂത്തേടം സഹകരണ ബാങ്ക് ഡയറക്ടര്‍, കാരപ്പുറം ക്ഷീര സഹകരണ സംഘം ഡയറക്ടര്‍, ദീര്‍ഘകാലം മൂത്തേടം കൃഷിഭവന് എ.ഡി.സി അംഗം, കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സരസ്വതി അമ്മ. മക്കള്‍: കെ.കെ. ബാലകൃഷ്ണന് (റിട്ട. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍), അജിത മണി, ജയകുമാരി, വേണുഗോപാല്‍. മരുമക്കള്‍: വിജയശ്രീ (കെ.എം.എച്ച്.എസ് കരുളായി), പ്രസാദ്, രാജേഷ്, സുനിത (മൂത്തേടം പഞ്ചായത്ത് വനിത സഹകരണ സംഘം ഡയറക്ടര്‍).