ചെറുവണ്ണൂർ: കോൺഗ്രസ് ബേപ്പൂർ മണ്ഡലം മുൻ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ചരാൽ രവീന്ദ്രൻ (83) കൊളത്തറ ചുങ്കത്തെ വീട്ടിൽ നിര്യാതനായി. അരനൂറ്റാണ്ടുകാലം കോൺഗ്രസ് പ്രവർത്തകരുടെ മുൻനിര നേതാക്കളിലൊരാളായിരുന്നു. കൊളത്തറ-ചുങ്കം റോഡ് വിപുലപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ചു. സിറ്റി സഹകരണ ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗം, കാലിക്കറ്റ് ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ തയ്യിൽ പ്രസന്ന മലാപ്പറമ്പ്. മക്കൾ: ബൈജു (ഐശ്വര്യ മോൾഡിങ്, ബാലുശ്ശേരി), സാജു (സി.ആർ. ബേക്കറി, കൊളത്തറ), രാജു (ഷബ്ന ബേക്കറി, കൊളത്തറ ചുങ്കം).
മരുമക്കൾ: ഷീജ (പറമ്പത്ത്), ബബിത (പന്തീരാങ്കാവ്), ഷബ്ന (കൊളത്തറ). സഞ്ചയനം ഞായറാഴ്ച.