പാവറട്ടി/കല്ലടിക്കോട്: ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. മുല്ലശ്ശേരി വില്ല മരിയ കോൺവെന്റിലെ സിസ്റ്റർ മണർകാട് പാലക്കയം മേലെമുറിയിൽ വീട്ടിൽ ജോണിയുടെയും സെലീനയുടെയും മകൾ സോണിയ (34) ആണ് മരിച്ചത്.അപകട ശേഷം അബോധാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ച ഒരു മണിയോടെയാണ് മരിച്ചത്.മുല്ലശ്ശേരി ഗുഡ് ഷെപേർഡ് സ്കൂൾ അധ്യാപികയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് സ്കൂളിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് യാത്രികൻ തൊയക്കാവ് മതിലകത്ത് വീട്ടിൽ ഉമ്മറും (30) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
തൃശൂർ ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിലുള്ള സിസ്റ്റർ സോണിയയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിക്കും. സഹോദരങ്ങൾ: സന്യ, സിജോ.