വില്യാപ്പള്ളി: കുറിഞ്ഞാലിയോട് മീത്തലെ പുതിയോട്ടിൽ എം.പി. മൊയ്തു മുസ്ലിയാർ (84) നിര്യാതനായി. കുറിഞ്ഞാലിയോട് സുന്നി സെന്റർ മുഖ്യ രക്ഷാധികാരി, നീലിയത്ത് ഇർഷാദുസ്സിബിയാൻ മദ്റസ പ്രസിഡന്റ്, ആലന്നൂർ മഹല്ല് മുൻ ജനറൽ സെക്രട്ടറി, സമസ്ത മുൻ ജില്ല മുശാവറ അംഗം, എസ്.വൈ.എസ് വടകര മേഖല പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പരേതനായ ചാലിൽ മമ്മു മുസ് ലിയാരുടെ മകൾ ആയിശ (കുമ്മങ്കോട്). മക്കൾ: അസ്മ, സൗദ, അബ്ദുറഹീം, ഹംസ സഖാഫി. മരുമക്കൾ: ജാബിർ (മുതുവടത്തൂർ), അബ്ദുൽ മജീദ് (ആര്യന്നൂർ), മുഫീദ (മാങ്ങോട്), സൽമ (പെരുവയൽ). സഹോദരങ്ങൾ: മറിയം, നഫീസ (കുരിക്കിലാട്), പരേതരായ മുഹമ്മദ് ഫൈസി, കുഞ്ഞാമി (മൊകേരി), കുഞ്ഞയിഷ തൈക്കണ്ടി.