കരുനാഗപ്പള്ളി: കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡി.ബി കോളജിലെ ഫിസിക്സ് വിഭാഗം റിട്ട. പ്രഫസറും എൻ.എസ്.എസ് താലൂക്ക് വനിതാ യൂനിയൻ പ്രസിഡന്റുമായ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് കൗസ്തുഭത്തിൽ വി. ലളിതമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ (റിട്ട. ഫിനാൻസ് ഓഫിസർ). മക്കൾ: മഞ്ജു ബി. നായർ (എ.ജി.എം, ബി.എസ്.എൻ.എൽ, നാഗർകോവിൽ), ചിന്നു ബി. നായർ, ഹരികൃഷ്ണൻ (ബംഗളൂരു). മരുമക്കൾ: ജിനേഷ്കുമാർ (റിട്ട.സീനിയർ എസ്.ഡി.ഇ, ബി.എസ്.എൻ.എൽ, തിരുവനന്തപുരം), എം. മഹേഷ് കുമാർ (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി, കൊല്ലം), എസ്. പാർവതി (ബംഗളൂരു).