കോട്ടായി: മുണ്ടിയാൻകാവ് മൂപ്പൻപുര വീട്ടിൽ കൃഷ്ണൻ (58) നിര്യാതനായി. പെരിങ്ങോട്ടുകുറുശ്ശി- പൂടൂർ -പാലക്കാട് റൂട്ടിലെ മുണ്ടിയൻ സാരഥി ബസിന്റെ ഉടമയാണ്. ഭാര്യ: പ്രിയ. മക്കൾ: കീർത്തന, കൃപ, അരുൺ. മരുമകൻ: സുരേഷ്. സഹോദരങ്ങൾ: പൊന്നൻ, ജാനകി, പരേതനായ മണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തിരുവില്വാമല ഐവർമഠത്തിൽ.