ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം തൊണ്ടിയേരി സോപാനത്തിൽ പത്മനാഭ പണിക്കർ (69) നിര്യാതനായി. ബാലുശ്ശേരിമുക്കിലെ സ്പാർക് ഇലക്ട്രിക്കൽ വർക്സ് ഉടമയാണ്. ഭാര്യ: ശോഭന. മക്കൾ: കിരൺ പണിക്കർ, അരുൺ (ദുബൈ). സഹോദരങ്ങൾ: സരോജിനി (കൊയിലാണ്ടി), പരേതരായ മാധവ പണിക്കർ, കുട്ടികൃഷ്ണ പണിക്കർ, ഭാസ്കര പണിക്കർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.