മാഹി: ആനവാതുക്കൽ ശ്രീകൃഷ്ണയിൽ ലളിത ഭാസ്കരൻ (72) പുതുച്ചേരിയിൽ നിര്യാതയായി. പരേതരായ അടിയേരി അനന്തന്റെയും ചേനോത്ത് സുശീലയുടെയും മകളാണ്. പുതുച്ചേരി ജിപ്മറിലെ മുൻ സ്റ്റെനോഗ്രാഫറായിരുന്നു. പുതുച്ചേരി അരിയൂർ ന്യൂ ഹൊറിസോൺ ഷുഗർ മില്ലിലെ ജീവനക്കാരൻ വി.കെ. ഭാസ്കരനാണ് ഭർത്താവ്. മക്കൾ: ബിജു ഭാസ്കർ (ഫ്രാൻസ്), ബിനു ഭാസ്കർ (ന്യൂയോർക്). മരുമക്കൾ: മേഘന (ഫ്രാൻസ്), കെ.കെ. നിഷാന്ത് (ന്യൂയോർക്). സഹോദരങ്ങൾ: ഉഷാ തങ്കം, ശശിധരൻ അടിയേരി, കനകരാജ് അടിയേരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുതുച്ചേരി കരുവാടിക്കുപ്പം ശ്മശാനത്തിൽ.