കോഴിക്കോട്: പി.ടി. ഉഷ റോഡ് ജയന്തി നഗർ കോളനി ദീപത്തിൽ ഡോ. സുനിൽ കെ. രാഹുലൻ (58) നിര്യാതനായി. അബൂദബി മുസഫ ലൈഫ്ലൈൻ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് യൂറോളജിസ്റ്റായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് തിങ്കളാഴ്ച പുലർച്ച ഒന്നിന് അബൂദബിയിലെ വീട്ടിലായിരുന്നു അന്ത്യം. എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് തൃശൂർ കോമന്താക്കൽ പരേതനായ ഡോ. കെ.കെ. രാഹുലന്റെയും തൃശൂർ വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റലിലെ മുൻ ഗൈനക്കോളജിസ്റ്റ് ഡോ. സരോജ് രാഹുലന്റെയും മകനാണ്. പി.വി.എസ് ഹോസ്പിറ്റൽ മുൻ എം.ഡി പരേതനായ ഡോ.ടി.കെ.ജയരാജന്റേയും കുമാരി ജയരാജന്റേയും മകൾ ഡോ.ദീപ സുനിലാണ്(എൽ.എൽ.എച്ച് ഹോസ്പിറ്റൽ,അബുദാബി) ഭാര്യ. മക്കൾ: വേണിക വിനയ് (സ്നൈഡർ, ആസ്ട്രേലിയ), ഡോ. ദിയ സുനിൽ (യു.എസ്.എ). മരുമകൻ: വിനയ് ശ്രീനിവാസൻ (ഓസ്കോണക്സ്, ആസ്ട്രേലിയ). സഹോദരൻ: ഡോ. വിജിൽ രാഹുലൻ (പൾമനോളജിസ്റ്റ്, ഹൈദരാബാദ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.