പയ്യോളി: മൂരാട് ദാമോദരൻ (കയ്യിൽ ദാമോദരൻ- 86) നിര്യാതനായി. സി.പി.എം മൂരാട് ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. തയ്യൽ തൊഴിലാളികളുടെ സംഘടനയായ എ.കെ.ടി.എയുടെ സ്ഥാപക നേതാവും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. ദീർഘകാലം കോഴിക്കോട് ജില്ല സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. മൂരാട് യുവശക്തി തിയറ്റേഴ്സിന്റെ സ്ഥാപകരിൽ പ്രമുഖനും നടനും സംവിധായകനുമായിരുന്നു. കർഷക സംഘം ഇരിങ്ങൽ മേഖല കമ്മിറ്റി അംഗമാണ്. ഭാര്യ: നളിനി. മക്കൾ: ബേബി, ഗീത, പ്രദീപൻ, പരേതയായ റീന. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (കെ.ആർ.എസ്), പരേതനായ ബാലൻ(തിക്കോടി). സഹോദരങ്ങൾ: പരേതരായ ശങ്കരൻ, മാതു.